2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുപക്ഷികള്‍ പാടുമ്പോള്‍...
വീണ്ടുമൊരു വിഷുപുലരി കൂടി.. വിഷുപക്ഷികളുടെ പാട്ടും കണികൊന്നയുടെ മാസ്മരികതയും നിറഞ്ഞു നില്‍ക്കുന്ന പൊന്‍പുലരി.. ഐശ്വര്യത്തിന്റെയും നന്മയുടെയും കൈനീട്ടവുമായി വന്നെത്തുന്ന വിഷു...

കണികാണാന്‍ അടുത്തുള്ള അമ്പലത്തില്‍ പോയപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കുട്ടികാലത്തെ വിഷുവാണ്.. അവധിക്കാലമായത് കൊണ്ട് അപ്പചിയുടെയും അമ്മാവന്റെയും വലിയമ്മയുടെയും ചെറിയച്ചന്റെയും ഒക്കെ കുട്ടികള്‍ ഉണ്ടാവും വീട്ടില്‍... എല്ലാവരും ഉറങ്ങിയശേഷമാവും അമ്മ കണിയോരുക്കുക...


രാവിലെ ഉണര്‍ന്നു കണി കാണുന്നത് സ്വപ്നം കണ്ടുള്ള ഉറക്കം... കൈനീട്ടത്തെ കുറിച്ചാവും കൂടുതല്‍ സ്വപ്നം കാണുക.. പിന്നെ നോക്കുന്നത് ആര്‍ക്കു ആണ് കൂടുതല്‍ കൈനീട്ടം കിട്ടിയത് എന്നാണ്.. പിന്നെ വിഷുഅട ..സദ്യ ഒക്കെയായി ഒരു മേളമായിരിക്കും ... കുട്ടിക്കാലം എന്ത് രസമായിരുന്നു അല്ലെ? ഇപ്പോള്‍ ഇവിടെ കണി ഒരുക്കുന്നത് പോയിട്ട് കണി കാണാന്‍ ഇത്തിരി കൊന്നപൂവ് കിട്ടാന്‍ പോലും ഇല്ല.. കൈനീട്ടമായി കിട്ടിയിരുന്ന ഒറ്റനാണയങ്ങളുടെ വില ഇപ്പോള്‍ അറിയാം..

കാലം മാറുമ്പോള്‍ കോലവും മാറും...വിഷുവും കൊന്നപ്പൂക്കളും കൈനീട്ടവും ഒക്കെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി മാറിയേക്കും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍... എങ്കിലും പ്രാര്‍ത്ഥിക്കാം ..ആശംസിക്കാം...

" ഏതു ധൂസര സങ്കല്‍പ്പത്തില്‍ ജനിച്ചാലും
ഏതു യന്ത്രവല്‍കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സില്‍ ഉണ്ടാവട്ടേ ഗ്രാമത്തിന്‍ മണവും മമതയും
ഇത്തിരി കൊന്നപ്പൂവും.. (വൈലോപ്പിള്ളി)

എല്ലാവര്ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകള്‍..

7 അഭിപ്രായങ്ങൾ:

 1. അതെ കണിക്കൊന്നയും,കണികാണലും,കൈനീട്ടവും ഒക്കെ എക്കാലവും നിലനില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
  ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 2. Jithu.. yaeh. I had a very good Vishu this time.. Quite unexpected and too beautiful …Thnx to you & Appu for this wonderful Vishu..Love you both..

  മറുപടിഇല്ലാതാക്കൂ
 3. ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. എന്നോ മറന്നു പോയ ആ നന്മയുടെ ഓര്മക്കായ്................

  മറുപടിഇല്ലാതാക്കൂ