2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഇന്ത്യന്‍ രുപ്പീ

രഞ്ജിത് ചിത്രമായത് കൊണ്ട് തന്നെ ഒരു പാട് പ്രതീക്ഷകളുമായി ആണ് ഇന്ത്യന്‍ രുപ്പീ കാണാന്‍ പോയത്..കയ്യൊപ്പ് , പ്രാഞ്ചിയെട്ടന്‍ തുടങ്ങിയ സിനിമകളുടെ ഉയര്‍ന്ന നിലവാരം തന്നെ ആയിരുന്നു കാരണം

രഞ്ജിത് സിനിമകളുടെ ഇപ്പോഴത്തെ ഒരു പ്രത്യേകത അവ ജീവിതത്തെ തൊടുന്നു എന്നതാണ്... ഇന്ത്യന്‍ രുപ്പീക്ക് ശേഷവും അത് തന്നെ ആണ് തോന്നിയത്.. പണവും പണത്തിനു പുറകെയുള്ള പാച്ചിലും ജീവിക്കാന്‍ വേണ്ടിയുള്ള അലച്ചിലും ഒക്കെ നന്നായി പറഞ്ഞിട്ടുണ്ട്...

നന്ദനവും വാസ്തവവും ഒരു പരിധി വരെ ക്ലാസ്സ്മറ്റെസും അല്ലാതെ പ്രിത്വിരാജിന്റെ മറ്റു സിനിമകളൊന്നും തന്നെ എനിക്ക് ഇഷ്ടമല്ല.. അഭിനയത്തിന് പകരം അഹങ്കാരം ആണ് മുഖത്ത് തെളിയുന്നത് എന്നാണ് എനിക്ക് തോന്നുക.. എന്റെ മാത്രം അഭിപ്രായം ആണിത്.. മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണം എന്നില്ല.. ഈ സിനിമയിലും ആദ്യ പകുതിയില്‍ അങ്ങനെ തന്നെ ആണ്...എത്ര ശ്രെമിച്ചിട്ടും പ്രിത്വിയുടെ മുഖത്ത് തെളിഞ്ഞു വരുനുണ്ട് അടക്കി വയ്ക്കാന്‍ കഴിയാത്ത അഹങ്കാരം.. അത് കൊണ്ട് തന്നെ നായകനായ ജയപ്രകാശിനെക്കാള്‍ നടന്‍ പ്രിത്വിരാജ് തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.. പക്ഷെ രണ്ടാം പകുതിയില്‍ ജയപ്രകശായി മാറാന്‍ പ്രിത്വിക്കു കഴിയുന്നുണ്ട്...


തിലകന്റെയും ജഗതിയുടെയും പ്രകടനം വാക്കുകള്‍ക്കു അപ്പുറമാണ്.. മേനോന്റെ റോള്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ഇത്ര ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല.. വളരെ ശ്രേദ്ധേയമായ മറ്റൊരു കാര്യം കയ്യോപ്പിലും പ്രാഞ്ചിയേട്ടനിലും ഒക്കെ ഉള്ള നായികാ പ്രാധാന്യം ഇന്ത്യന്‍ രുപ്പീയില്‍ ഇല്ല എന്നുള്ളതാണ്.. നായികക്ക് പ്രാധാന്യം ഇല്ല എന്ന് മാത്രം അല്ല റീമ ആ  കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നും   ഇല്ല എന്നുള്ളതാണ് സത്യം ...

കഥ പറയാനുള്ള രഞ്ജിത്തിന്റെ കഴിവ് നന്നായി  കാണാനുണ്ട് സിനിമയില്‍..  മനസിനെ തൊടാന്‍ കഴിഞ്ഞ കുറെ മുഹൂര്‍ത്തങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടും കൂടിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. പ്രത്യേകിച്ചും തിലകന്റെ ഭാര്യയും മക്കളും മരിക്കുന്ന രംഗം..

പ്രാഞ്ചിയെട്ടന്റെയും കയ്യൊപ്പിന്റെയും നിലവാരത്തിലേക്ക് എത്തുന്നിലെങ്കിലും ഇന്ത്യന്‍ രുപ്പീ ഒരു നല്ല സിനിമയാണ്..ആദ്യത്തെ രണ്ടെണ്ണവും തീര്‍ച്ചയായും കാണേണ്ട ക്ലാസ്സിക്‌ സിനിമകള്‍ ആണെങ്കില്‍ മൂന്നാമത്തേത് പ്രേക്ഷകനെ നിരാശാപെടുത്താത്ത സിനിമയാണ്. ആദ്യത്തെ രണ്ടെണ്ണവും കണ്ടു മനസ്സില്‍ സൂക്ഷിക്കാവുന്ന സിനിമയാണെങ്കില്‍ ഇന്ത്യന്‍ രുപ്പീ കാഴ്ചക്കാരെ കുറച്ചു നേരത്തേക്ക് എങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ്..





6 അഭിപ്രായങ്ങൾ:

  1. Good to see you blogging after a long time.. though its a movie review, it tells somethign to the readers.. :) Good one.. Keep it up..

    P.S: Puthiya company il keriyathode pani onnum illa ennu thonnunnallo! :)

    മറുപടിഇല്ലാതാക്കൂ
  2. ha ha.. thnx Jithu for the comment..

    Pinne, puthiya companyil pani onnum illanjittalla veendum ezhuthan thudangiyathu.. ezhuthanulla oru manasu ippozha thirichu kittiyathu... :)

    മറുപടിഇല്ലാതാക്കൂ
  3. എഴുതാനുള്ള മനസ്സ്‌ തിരിച്ചുകിട്ടിയല്ലോ ...പ്രതീക്ഷിക്കുന്നു ഇനിയും മനോഹരമായ പോസ്റ്റുകൾ

    മറുപടിഇല്ലാതാക്കൂ
  4. രഞ്ജിത്തിന്റെ സിനിമകള്‍ എനിക്കും പ്രിയപ്പെട്ടവ ആണ്....
    പപ്പേട്ടനും ഭരതനും ശേഷം വിത്യസ്തത നിറഞ്ഞ ചില നല്ല സിനിമകള്‍ രഞ്ജിത്തില്‍ നിന്നും കിട്ടി എന്നത് മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വളരെ ആശ്വാസം ഏകുന്ന ഒന്നാണ്...

    മറുപടിഇല്ലാതാക്കൂ
  5. da actly i saw this one. but indian rupee kanathathu kondu comment ittillanne ullu, dnt wry bab,, luv u

    മറുപടിഇല്ലാതാക്കൂ