2008, ഡിസംബർ 28, ഞായറാഴ്‌ച

പുതുവര്‍ഷത്തിലേക്ക്....


വീണ്ടുമൊരു പുതുവര്‍ഷ പുലരി കൂടി...

സ്വപ്നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ടു പ്രതിജഞ്കള് പുതുക്കുവനൊരു ദിവസം കൂടി...ജന്മം വരമായി തന്ന ഈശ്വരനോട് ഹൃദയ പുഷ്പങ്ങളാല്‍ നന്ദി പറഞ്ഞു കൊണ്ടു യാത്ര തുടരാം...

അനന്ത വിഹായസ്സിലേക്ക്....സ്വപ്നങ്ങള്‍ നിറച്ചാര്‍്ത്തണിയുന്ന ചക്രവാളതിനപ്പുറേത്തക്ക്
ജന്മം സഫലീകരിക്കുവാന്‍...

തുണയായി നിന്നവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടു..
നഷ്ടസ്വപ്നങ്ങളുടെ ലോകത്ത് നിന്നും വര്‍ണ്ണ ശബളിമയുടെ പ്രകാശത്തിലേക്ക്...

ഒരു ചുവടു കൂടി...
കാലമേ, താങ്ങുക... എന്റെ കാലടികളെ...നന്മയുടെ വഴിയേ നയിക്കുക...
ആരെയും വേദനിപ്പിക്കാതിരിക്കാന്‍..ആരുടെയും കണ്ണീരിനു കാരണമാവതിരിക്കാന്‍ ....വരം തരിക ...
എല്ലാറ്റിനുമൊടുവില്‍, നിന്റെ കൈകളില്‍ ഒതുങ്ങുവാനും..

കാരണം...

"ഞാന്‍ ഒരിക്കലേ ഈ ലോകത്തിലേക്ക്‌ വരുന്നുള്ളൂ..
സഹജീവികള്‍ക്ക് ചെയ്യാനുള്ള നന്മ ഞാന്‍
ഇപ്പോള്‍ തന്നെ ചെയ്യട്ടെ..
അത് മാറ്റിവയ്കാനോ വേണ്ടെന്നു
വയ്ക്കാനോ എനിക്ക് കഴിയില്ല..
കാരണം, ഞാനീ വഴി വീണ്ടും വരില്ല..."

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായൊരു പുതുവര്‍ഷം ആശംസിക്കുന്നു...