2011, മാർച്ച് 26, ശനിയാഴ്‌ച

വേനല്‍മഴ...




പുറത്തു മഴ പെയ്തു തോരുകയായിരുന്നു...വേനല്‍ മഴ...ചുട്ടു പൊള്ളുന്ന വേനലില്‍ തളര്‍ന്ന ഭൂമിക്കു ആശ്വാസമായി പെയ്തിറങ്ങിയ മഴ... ജനലിനു അരികില്‍ നിന്ന് ആ മഴ നോക്കി നില്ക്കുകയിരുന്നു ഞാന്‍ ...ജനല്ചില്ലിലേക്ക് പാറി വീണ ഒരു മഴതുള്ളി കടലാസ്സില്‍ വീണ മഷിത്തുള്ളി പടര്‍ന്നു ഒഴുകും പോലെ ഒഴുകി ഇറങ്ങി.. എന്റെ മനസ്സില്‍ ഓര്‍മകളും ...


വേനല്‍ മഴ പോലെ പെയ്തൊഴിഞ്ഞ ചില സൌഹൃദങ്ങള്‍ ... മഴയ്ക്ക് ശേഷം തെളിയുന്ന മാരിവില്ലിന്റെ മനോഹരിതയോടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിട്ട് ഒരു നിമിഷാര്‍ധം കൊണ്ട് ഇല്ലാതായി പോയ ബന്ധങ്ങള്‍ .. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സ്വപ്നമായിരുന്നോ എന്ന് സംശയം.. അതോ കഴിഞ്ഞ ജന്മത്തിലെവിടെയോ നടന്നതോ?? അറിയില്ല..


വേനല്‍ മഴകള്‍ എപ്പോഴും പ്രതീക്ഷകളെ തെറ്റിച്ചാണ് കടന്നു വരിക.. സ്വാന്തനത്തിന്റെ തണുപ്പ് തന്നിട്ട് നമ്മെ എത്തിക്കുക ഒരു മരുപ്പച്ചയിലേക്ക് ആയിരിക്കും.. കണ്ണടച്ചു തുറക്കും മുന്‍പേ ഇല്ലാതാവുന്ന മായകാഴ്ചയിലേക്ക്.. യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു എത്തും മുന്‍പേ തന്നെ പൊലിഞ്ഞു പോയിട്ടുണ്ടാവും ആ സ്വാന്തനം ...


എന്നാലും എനിക്ക് ഇഷ്ടമാണ് ഈ മഴയെ... ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് മീതെ ഒരു നിമിഷത്തേക്ക് എങ്കിലും സ്വാന്തനത്തിന്റെ കുളിര്‍മയേകുന്ന ഈ വേനല്‍ മഴയെ..

10 അഭിപ്രായങ്ങൾ:

  1. സ്വാന്തനത്തിന്റെ തണുപ്പ് തന്നിട്ട് നമ്മെ എത്തിക്കുക ഒരു മരുപ്പച്ചയിലേക്ക് ആയിരിക്കും.. കണ്ണടച്ചു തുറക്കും മുന്‍പേ ഇല്ലാതാവുന്ന മായകാഴ്ചയിലേക്ക്..വേനൽ മഴയെ കുറിച്ചുള്ള നിർവ്വചനം.. നന്നായിട്ടുണ്ട്‌

    ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് മീതെ ഒരു നിമിഷത്തേക്ക് എങ്കിലും സ്വാന്തനത്തിന്റെ കുളിര്‍മയേകുന്ന ഈ വേനല്‍ മഴയെ....എനിക്ക് ഇഷ്ടമാണ്. Nice....

    മറുപടിഇല്ലാതാക്കൂ
  2. നന്ദി വരവൂരാന്‍ .. ഇത് വഴി വന്നതിനും അഭിപ്രായത്തിനും :)

    മറുപടിഇല്ലാതാക്കൂ
  3. സകലജീവജാലങ്ങളുടെയും ഉള്ളുരുകിയുള്ള പ്രാര്‍ഥനയുടെ ഫലമല്ലേ സത്യത്തില്‍ ഈ വേനല്‍മഴ.....ഒരു നിമിഷാര്‍ദ്ധംകൊണ്ട് മാഞ്ഞുപോകുമെങ്കിലും ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടല്ലേ ഓരോ വേനല്‍മഴയും കടന്നുപോകുന്നത്.....തൊടിയില്‍ അവിടവിടെ വീണുകിടക്കുന്ന മാമ്പഴങ്ങള്‍,ആഞ്ഞിലിചക്കകള്‍,കൊന്നപ്പൂക്കള്‍,ആഹ്ലാടാധിക്യത്താല്‍ ആരൊക്കെയോ ഒഴുക്കിവിട്ട കളിവഞ്ചികള്‍...എല്ലാം ഇന്നും സുഖമുള്ള ഓര്‍മ്മകള്‍...ജീവിതത്തിന്റെ പുതിയ നാമ്പുകള്‍ പ്രകൃതിക്ക് സമ്മാനിക്കുന്ന വേനല്‍മഴയെ എങ്ങനെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയും???

    മറുപടിഇല്ലാതാക്കൂ
  4. ശെരിയാണ്‌ ഏട്ടാ..വേനല്‍ മഴയെ ഇഷ്ടപെടാതിരിക്കാന്‍ കഴിയില്ല ആര്‍ക്കും..

    മറുപടിഇല്ലാതാക്കൂ
  5. ചൂടുള്ളൊരധര സ്പര്‍ശം പോലെ
    ഈ വേനല്‍മഴ ക്ഷണമകലും
    എങ്കിലും ദഗ്ധ ചിത്തത്തി -
    നുള്ളിലുയരും കുളുര്‍പ്രവാഹം

    മറുപടിഇല്ലാതാക്കൂ
  6. ജെയിംസ്‌,
    നന്ദി..ഇത്രയും മനോഹരമായൊരു കുറിപ്പിന്..

    മറുപടിഇല്ലാതാക്കൂ
  7. ethreyokke ezhuthan pattumode ee venal mazhaye kurichu.. ennalum njan ethokke ariyathe poyallo:-) ha ha.. superb ede...cheruppatil ottiri eshtamayirunnu mazhaye. eppo athokke akannakaannu pokunna pole..

    മറുപടിഇല്ലാതാക്കൂ
  8. "മഴയ്ക്ക് ശേഷം തെളിയുന്ന മാരിവില്ലിന്റെ മനോഹരിതയോടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിട്ട് ഒരു നിമിഷാര്‍ധം കൊണ്ട് ഇല്ലാതായി പോയ ബന്ധങ്ങള്‍"
    ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്; മുറിവേല്‍ക്കുന്ന ബന്ധങ്ങളുടെ ആകെ തുക...

    വേനല്‍ ഇല്ലെങ്കില്‍ വേനല്‍മഴയ്ക്കെന്തു പ്രാധാന്യം...സത്യത്തില്‍ ആരോടാണ് നമ്മള്‍ കടപ്പെടെണ്ടത്, വേനലിനോട് തന്നെ....

    മറുപടിഇല്ലാതാക്കൂ
  9. ശെരിയാണ്‌ മഹേഷ്‌.. വേനലില്‍ പെയ്യുന്ന മഴയ്ക്ക്‌ നന്ദി പറയേണ്ടത് വേനലിനോട് തന്നെ..

    മറുപടിഇല്ലാതാക്കൂ
  10. മഴയെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ...?അറിയില്ല...പക്ഷെ എനിക്കിഷ്ടമാണ്... മഴയെക്കുറിച്ചുള്ള ഈ കുറിപ്പ് എനിക്കേറെ ഇഷ്ടമായി...മനസിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങുന്ന വാക്കുകള്‍....

    മറുപടിഇല്ലാതാക്കൂ