2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു കണ്ണീര്‍ തുള്ളിയായി നീ പെയ്തൊഴിയുമ്പോള്‍...

ഒരു കണ്ണീര്‍ തുള്ളിയായി നീ പെയ്തൊഴിയുമ്പോള്‍...
സൗമ്യ .. നിന്നോട് പറയാന്‍ എനിക്ക് വാക്കുകളില്ല..
മരവിച്ചു പോയ മനസാക്ഷി പ്രതികരിക്കാന്‍ കഴിയാതെ
നിനക്ക് മുന്‍പില്‍ കൈകള്‍ കൂപ്പി അപേക്ഷിക്കുന്നു
കഴിയുമെങ്കില്‍ വിധിയെ ശപിക്കാതിരിക്കുക..
ഇവിടെ, ഈ ഭ്രാന്താലയത്തില്‍ ജനിപ്പിച്ചതിനു...
അതിക്രൂരമായ ശിക്ഷ തന്നു നിന്റെ
സ്വപനങ്ങളെ തല്ലി തകര്തത്തിനു....
ഒരു പുല്കൊടിയുടെ വില പോലും തരാതെ
നിന്നെ വേദന പൊടിയുന്ന ഒരു ഓര്‍മ മാത്രമാക്കിയതിനു...

നേരുന്നു നിന്റെ ആത്മാവിനു ശാന്തി..
വേദനകളും കണ്ണീരും അപമാനവും ഒന്നും ഇല്ലാത്ത
ഒരു ലോകത്തില്‍ നീ ജീവിക്കുക...
ഇനിയും വരാനിരിക്കുന്ന നീറുന്ന നൊമ്പരങ്ങള്‍ക്കായി
നിന്റെ സഹോദരിമാര്‍ ഇവിടെ ഇനിയും ബാക്കി...

6 അഭിപ്രായങ്ങൾ:

 1. enthokkeyo uchathil vilichu parayanam ennundu ..iniyum oru soumya undavathirikkatte..

  മറുപടിഇല്ലാതാക്കൂ
 2. Pavam Soumya aval ee lokathil ninnu rakshapettilley????????????????

  മറുപടിഇല്ലാതാക്കൂ
 3. മലയാളിയുടെ സദാചാരം ഒരിക്കല്‍ കൂടി മറ നീക്കി പുറത്തു വന്ന്‌പ്പോള്‍ തോന്നുന്ന വികാരം എന്തെന്നു പറയാന്‍ പോലും പറ്റുന്നില്ല. ശരിക്കും വല്ലാത്ത അപകര്‍ഷതാ ബോധമാണു തോന്നുന്നത് ഈ നാട്ടില്‍ ജനിച്ചു പോയല്ലോ എന്നോര്‍ത്തിട്ട്.

  മറുപടിഇല്ലാതാക്കൂ
 4. ഇനിയും വരാനിരിക്കുന്ന നീറുന്ന നൊമ്പരങ്ങള്‍ക്കായി
  നിന്റെ സഹോദരിമാര്‍ ഇവിടെ ഇനിയും ബാക്കി...

  പുതിയ വാർത്തകൾ... വേദനിപ്പിക്കുന്നതാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടേ

  മറുപടിഇല്ലാതാക്കൂ
 5. "വേദനകളും കണ്ണീരും അപമാനവും ഒന്നും ഇല്ലാത്ത
  ഒരു ലോകത്തില്‍ നീ ജീവിക്കുക..."
  അങ്ങനെയൊരു കാലത്തില്‍ നമുക്കെന്നെങ്കിലും കഴിയാനാവുമോ, മരണത്തിന്റെ മൂടുപടമണീയും മുന്നേ...

  മറുപടിഇല്ലാതാക്കൂ
 6. ഹരിരാജ്,
  നമുക്ക് പ്രതീക്ഷിക്കാം..കാത്തിരിക്കാം..അങ്ങനെ ഒരു നാളെക്കായി..

  മറുപടിഇല്ലാതാക്കൂ